തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തിരുവതാംകൂർ ദേവസ്വംബോർഡിന്റെ നിലപാട് മാറ്റത്തെതുടർന്ന് പ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായരെ നിയമിക്കാൻ നീക്കം. അതേ സമയം സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് ദേവസ്വം കമ്മിഷണറോട് പ്രസിഡന്റ് റിപ്പോർട്ട് തേടി. സുപ്രീംകോടതിയിൽ ഹർജി പരിഗണിക്കുന്നതിന് തലേ ദിവസം ദേവസ്വംബോർഡ് കമ്മിഷണർ എൻ.വാസു അഭിഭാഷകൻ രാകേഷ് ദ്വിവേദിയുമായി കൂടിയാലോചന നടത്തിയിരുന്നു. എന്നാൽ കൂടിയാലോചനകളിൽ ദേവസ്വം ബോർഡ്പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. സുപ്രീംകോടതിയിൽ ഉന്നയിച്ച വാദങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമായിരുന്നു. പ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായരെ ദേവസ്വം ബോർഡ്പ്രസിഡന്റാക്കാനും കാലാവധി അസാനിച്ച ദേവസ്വം ബോർഡ് കമ്മിഷണറെ റിക്രൂട്ട്മെന്റ് ചെയർമാനുമാക്കാനുമാണ് സർക്കാർ നീക്കം നടത്തുന്നത്. അതേ സമയം ദേവസ്വം കമ്മിഷണറുടെ നിലപാടുകളിൽ എ പദ്മകുമാർ അതൃപ്തി രേഖപ്പെടുത്തി.ശബരിമല വിഷയത്തിൽ ദേവസ്വംബോർഡ് സമർപ്പിച്ച സാവകാശഹർജിയിലെ വാദമുഖങ്ങൾക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പദ്മകുമാർ അതൃപതി രേഖപ്പെടുത്തിയത്. ദേവസ്വംബോർഡ് സമർപ്പിച്ച സാവകാശ ഹർജിയിൽ സർക്കാരിനെ അനുകൂലിച്ചായിരുന്നു ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻവാദിച്ചത്. പലതീരുമാനങ്ങളും പ്രസിഡന്റ് അറിയാതെയാണ് എടുക്കുന്നതെന്നാണ് പദ്മകുമാർ വ്യക്തമാക്കുന്നത്.അതേ സമയം സുപ്രീംകോടതിയിലെ ദേവസ്വംബോർഡിന്റെ നിലപാട് മാറ്റത്തിലെ പ്രതിഷേധം ഭയന്ന്ഏറ്റുമാനൂരിലെ കൊടിയേറ്റിൽ നിന്ന്് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു. Content Highlights:Sabarimala Women Entry Devaswom Board
from mathrubhumi.latestnews.rssfeed http://bit.ly/2Se2gYq
via
IFTTT
No comments:
Post a Comment