ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും മത്സരിക്കാൻ സാധ്യത. ഹരിയാനയിലെ റോതക് ലോക്സഭാ മണ്ഡലത്തിൽ നിന്ന്സെവാഗ് മത്സരിച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹരിയാനയിലെ ബി.ജെ.പി ഘടകം തയാറാക്കിയ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സെവാഗിന്റെ പേരും ഇടംപിടിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്റോതക്. കഴിഞ്ഞ മൂന്ന് തവണയായി ഇവിടെ നിന്നു ജയിച്ചുവരുന്നത് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെ മകൻ ദീപേന്ദർ സിങ്ങ് ഹൂഡയാണ്. ദീപേന്ദറിനെ വീഴ്ത്താൻ കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള തീരുമാനമാണ് സെവാഗിന്റെ പേരും പരിഗണിക്കാൻ കാരണം. അതേസമയം ഈ വാർത്ത തള്ളി ഹരിയാന ബി.ജെ.പി ഘടകം നേതാവ്സുഭാഷ് ബരാല രംഗത്തെത്തി. സെവാഗ് ഇതുവരെ പാർട്ടിയിൽ അംഗത്വം പോലുമെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സ്ഥാനാർഥിയാകാനുള്ള ക്ഷണത്തോട് സെവാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഡൽയിൽ നിന്നു തന്നെയുള്ള ക്രിക്കറ്റ് താരം ഗൗതംഗംഭീറിന്റെ പേരും ബിജെപി സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരവെ ഗംഭീർ സജീവ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടുകയും ചെയ്തു. Content Highlights: BJP eyeing Virender Sehwag as Lok Sabha candidate from Haryana
from mathrubhumi.latestnews.rssfeed http://bit.ly/2SwAhmd
via
IFTTT
No comments:
Post a Comment