കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിലെ കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്നവരാണ് കർഷകർ. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ട് പോകാനാവില്ല. കഴിഞ്ഞ നാലര വർഷക്കാലം രാജ്യം ഭരിച്ച മോദി സർക്കാരിന് അതൊന്നും കാണാൻ കഴിഞ്ഞില്ല. എന്നാൽ, അധികാരത്തിൽ വന്നാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്നത് കേരളത്തിലെ കർഷകർക്ക് കോൺഗ്രസ് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് കോഴിക്കോട്ടെ ആദ്യ സ്വീകരണ സ്ഥലമായ മുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. കർഷകർക്കും യുവാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാക്ക് പാഴ്വാക്കായി. ഏതെങ്കിലും ഒന്ന് പാലിച്ചുവെന്ന് അദ്ദേഹം പറയുകയാണെങ്കിൽ അത് കേൾക്കാൻ ഞങ്ങൾ സന്നദ്ധമാണ്. പക്ഷെ അതുണ്ടായിട്ടില്ല. ഇനി രാഹുൽഗാന്ധിയിലാണ് ജനങ്ങൾക്ക് പ്രതീക്ഷ. ദേശീയ തലത്തിൽ മതേതര ജനാധിപത്യ സഖ്യം രൂപവത്കരിച്ച് മുന്നോട്ട് പോവണമെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ അത് മനസിലാവാത്തത് കേരളത്തിലെ സി.പി.എം നേതൃത്വത്തിനും പിണറായി വിജയനും മാത്രമാണ്. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനെ നേരിടാൻ നിങ്ങൾ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ കുറ്റക്കാരായി വിധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. Content Highlights:KPCC President Mullapalli Ramachandran leading Janamaha Yatra
from mathrubhumi.latestnews.rssfeed http://bit.ly/2BoDpXj
via
IFTTT
No comments:
Post a Comment