ന്യൂഡൽഹി: സി.ബി.ഐ. ഉദ്യോഗസ്ഥൻ എ.കെ. ശർമ്മയെ സ്ഥലംമാറ്റിയ നടപടിയിൽ സി.ബി.ഐയുടെ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വർറാവു നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. എ.കെ. ശർമ്മയെ സ്ഥലംമാറ്റിയ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി ഫെബ്രുവരി 12-ന് നാഗേശ്വർറാവു നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി ഗുരുതരമാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് നാഗേശ്വർറാവു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു. സുപ്രീംകോടതി ഉത്തരവ് കൊണ്ട് ഒരിക്കലും കളിക്കരുതെന്നും ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. സി.ബി.ഐ. ഇടക്കാല ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ നാഗേശ്വർറാവു എ.കെ. ശർമ്മയെ സ്ഥലംമാറ്റിയിരുന്നു. ബിഹാറിലെ അഭയകേന്ദ്രത്തിൽ നടന്ന കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എ.കെ. ശർമ്മയുടെ സ്ഥലംമാറ്റം. Content Highlights:supreme court seeks personal appearance of cbi former director nageswar rao
from mathrubhumi.latestnews.rssfeed http://bit.ly/2BiWMRN
via
IFTTT
No comments:
Post a Comment