രഹസ്യവിവരങ്ങള്‍ അവഗണിച്ചു; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കശ്മീര്‍ ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

രഹസ്യവിവരങ്ങള്‍ അവഗണിച്ചു; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കശ്മീര്‍ ഗവര്‍ണര്‍

ന്യൂഡൽഹി: രഹസ്യവിവരങ്ങൾ ലഭിച്ചിട്ടും സുരക്ഷയൊരുക്കുന്നതിൽ വീഴ്ചപറ്റിയെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് ഒരിക്കലും പറയാനാവില്ല. ഒരു ആക്രമണത്തിന് സാധ്യയുണ്ടെന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ചില അവഗണനകൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഭീകരവാദികൾക്ക് ഇത്തരത്തിൽ വാഹനം അങ്ങോട്ടെത്തിക്കാൻ കഴിഞ്ഞത് വീഴ്ചയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള ഒരു തിരിച്ചടി നൽകും. നമ്മുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഭീകരതെക്കെതിരെ പ്രതികരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരാളേയും വെറുതെ വിടില്ല. സംസ്ഥാനത്ത് നിന്ന് ഭീകരവാദത്തിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചുകളയും. അത് ഉറപ്പ് നൽകുന്നുവെന്നും സത്യപാൽ മാലിക് പറഞ്ഞു. ഭീകരർക്കെതിരെ സർക്കാർ നടത്തുന്ന പോരാട്ടങ്ങളിൽ വിജയം കാണുന്നത് അവരെ നിരാശയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരാൾ പോലും ഭീകരസംഘടനകളിൽ ചേർന്നിട്ടില്ല. സൈന്യത്തിനെതിരായ കല്ലേറും നിർത്തിയിരുന്നുവെന്നും മാലിക് അവകാശപ്പെട്ടു. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപണങ്ങൾ ശരിവെക്കുന്നതാണ് കശ്മീർ ഗവർണറുടെ പ്രസ്താവന. 20 വർഷത്തിനിടെ കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് പുൽവാമയിൽ കഴിഞ്ഞ ദിവസമുണ്ടായത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മീർ സന്ദർശിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തുന്നതിനൊപ്പം ഗവർണറേയും അദ്ദേഹം കണ്ടേക്കും. Content Highlights:After 40 Killed In Pulwama, Jammu And Kashmir Governor Talks "Negligence"


from mathrubhumi.latestnews.rssfeed http://bit.ly/2SU8Qmr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages