യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി; ചെല്‍സിക്ക് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി; ചെല്‍സിക്ക് വിജയം

ലണ്ടൻ: യൂറോപ്പ ലീഗിൽ കരുത്തരായ ആഴ്സണലിന് തോൽവി. ബാറ്റെയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ പരാജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്റ്റാനിസിൽവയാണ് ബാറ്റയുടെ വിജയഗോൾ നേടിയത്. 85-ാം മിനിറ്റിൽ അലക്സാണ്ടർ ലകാസാറ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ആഴ്സണലിന് തിരിച്ചടിയായി. ഇതോടെ ആഴ്സണലിന്റെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാംപാദ മത്സരം അവർക്ക് നിർണായകമായി. ഫ്രീ കിക്കിൽ നിന്നാണ് ബാറ്റെയുടെ ഗോൾ വന്നത്. സ്റ്റാസെവിച്ചിന്റെ ക്രോസിൽ ഹെഡറിലൂടെ സ്റ്റാനിസിൽവ ലക്ഷ്യം കണ്ടു. അതേസമയം കരുത്തരായ ചെൽസി മാൽമോയെ തോൽപ്പിച്ചു. മാൽമോയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ചെൽസിയുടെ വിജയം. റോസ് ബാർക്ലേയും ഒലീവർ ജിറൗഡും ചെൽസിക്കായി ലക്ഷ്യം കണ്ടപ്പോൾ മാൽമോയ്ക്കായി ആന്ദ്രെസ് ക്രിസ്റ്റിയൻസൺ ഗോളടിച്ചു. Content Highlights: Europa League 2019 Arsenal Lost Chelsea Win


from mathrubhumi.latestnews.rssfeed http://bit.ly/2SUUNgo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages