തിരുവനന്തപുരം: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട് മന്ത്രി. ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചതിനെ താൻ വിമർശിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സന്ദർശനത്തെ വിമർശിച്ചെന്ന നിലയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർ ഇതേപ്പറ്റി ചോദിച്ചപ്പോൾ മന്ത്രിയ്ക്ക് സന്ദർശിക്കാമെന്നാണ് പറഞ്ഞത്. കൊലപാതകം അപലപനീയവും ആവർത്തിക്കാൻ പാടില്ലാത്തതുമാണെന്നും വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് എന്ന നിലയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു. മരണ വീടുകളിൽ ജനപ്രതിനിധികൾ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് എൽ.ഡി.എഫിനില്ലെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. Read:കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച മന്ത്രിക്കെതിരേ പരസ്യവിമർശനവുമായി എൽ.ഡി.എഫ്. കൺവീനർ Content Highlights:Periya Double Murder, E Chandrasekharan, LDF Convenor A Vijayaraghavan
from mathrubhumi.latestnews.rssfeed https://ift.tt/2SicSR8
via
IFTTT
No comments:
Post a Comment