ന്യൂഡൽഹി: ജമ്മു കശ്മീരിൽ ജോലിചെയ്യുന്ന എല്ലാ പാരാമിലിട്ടറി സേനാംഗങ്ങൾക്കും സൗജന്യ വിമാനയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സായുധ സേനാംഗങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനം. സൈനിക ക്യാമ്പുകളിൽനിന്ന് അവധിക്ക് മടങ്ങുമ്പോഴും തിരികെ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോഴും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സി.ആർ.പി.എഫ്. ഉൾപ്പെടെയുള്ള എല്ലാ പാരാമിലിട്ടറി സേനാംഗങ്ങളും സൗജന്യ വിമാനയാത്രയ്ക്കുള്ള ആനുകൂല്യത്തിന് അർഹരാണെന്നും കോൺസ്റ്റബിൾ മുതൽ എല്ലാ ഉദ്യോഗസ്ഥർക്കും അത് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയംപുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ജമ്മു-ശ്രീനഗർ, ജമ്മു-ഡൽഹി റൂട്ടുകളിലാണ് പാരാമിലിട്ടറി അംഗങ്ങൾക്ക് സൗജന്യ വിമാനയാത്രയ്ക്ക് അർഹതയുള്ളത്. ഈ റൂട്ടുകളിൽ നേരത്തെ എയർ കൊറിയർ സർവ്വീസ് സൗജന്യമായിരുന്നു. ജവാന്മാരടക്കമുള്ള ഏഴുലക്ഷത്തിലേറേ പേർക്ക് പുതിയ തീരുമാനം ഉപകാരപ്രദമാകും. ആവശ്യമെങ്കിൽ വ്യോമസേനയുടെ സഹായം തേടാമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. പുൽവാമയിൽ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സായുധ സേനാംഗങ്ങളുടെ യാത്രയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതിന്റെ ഭാഗമായാണ് എല്ലാ ഉദ്യോഗസ്ഥർക്കും വിമാനയാത്രസൗജന്യമാക്കാനുള്ള നീക്കം. Content Highlights:free air travel allowed for all paramilitary staffs in jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2Nj0rUh
via
IFTTT
No comments:
Post a Comment