സി.കെ. വിനീതിന്റെ പരാതി: വിശദീകരണവുമായി മഞ്ഞപ്പട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

സി.കെ. വിനീതിന്റെ പരാതി: വിശദീകരണവുമായി മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സി.കെ. വിനീതിന്റെ പരാതിയില്‍ വിശദീകരണവുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. കൂട്ടായ്മയിലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് മഞ്ഞപ്പട വിശദീകരണം നല്‍കിയിരിക്കുന്നത്. കളിക്കാറക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന് മഞ്ഞപ്പട വ്യക്തമാക്കി.

ഗ്രൂപ്പിലെ ഒരംഗത്തിന് വീഴ്ച സംഭവിച്ചുവെന്ന് തുറന്നു സമ്മതിച്ച മഞ്ഞപ്പട തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു. അതേസമയം മഞ്ഞപ്പട ആരാധക കൂട്ടായ്മ പിരിച്ചുവിടില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചുണ്ടിക്കാട്ടിയാണ് സി.കെ. വിനീത് പോലീസില്‍ പരാതി നല്‍കിയത്. ഇതാദ്യമായാണ് മഞ്ഞപ്പടയ്‌ക്കെതിരെ വിനീത് ആഞ്ഞടിച്ച് രംഗത്തെത്തിയത്.

തശന്റ കരിയര്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും, മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും വിനീത് ആരോപിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു സമാനമായ അവസ്ഥയാണ് താന്‍ നേരിടുന്നതെന്നും വിനീത് പറയുന്നു. താന്‍ ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

സഹിക്കാവുന്നതിനപ്പുറം ആയതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കുന്നത്. കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍. കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലാണെന്നും താരം തുറന്നടിച്ചു. മഞ്ഞപ്പടയുടെ ഇടപെടലില്‍ പല ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും പരാതിയുണ്ട്. അതേസമയം താന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും വിനീത് പറഞ്ഞു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ തന്നെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നുവെന്നും വിനീത് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട പോലീസിനോട് സമ്മതിച്ചിരുന്നു. തനിക്കെതിരെ വന്ന അപകീര്‍ത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന് വിനീത് അറിയിച്ചിരുന്നു.



from mangalam.com https://ift.tt/2V9pEmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages