സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാന്‍ഡ് അംബാസിഡറാകില്ല: വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാന്‍ഡ് അംബാസിഡറാകില്ല: വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍

കൊച്ചി: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ബ്രാന്‍ഡ് അംബാസിഡറാകുമെന്ന വാര്‍ത്തകള്‍ തള്ളി കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്‍( കെഎംആര്‍എല്‍). കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയാറാണെന്ന് അദേഹം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ലെന്നും കൊച്ചി മെട്രോ ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം:

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.



from mangalam.com https://ift.tt/2T5Ptag
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages