യു.പിയില്‍ മായാവതിയും അഖിലേഷും സീറ്റ് ധാരണയായി; ബി.എസ്.പി-38 സീറ്റ്, എസ്.പി-37 സീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

യു.പിയില്‍ മായാവതിയും അഖിലേഷും സീറ്റ് ധാരണയായി; ബി.എസ്.പി-38 സീറ്റ്, എസ്.പി-37 സീറ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മില്‍ സീറ്റ് ധാരണയായി. ബി.എസ്.പി 38 സീറ്റുകളിലും എസ്.പി 37 സീറ്റുകളിലും മത്സരിക്കും. ഇരു പാര്‍ട്ടികളും മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടിക ബി.എസ്.പി അധ്യക്ഷ മായാവതിയുടേയും എസ്്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും സംയുക്ത പ്രസ്താവന പുറത്തുവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് എസ്.പിയും ബി.എസ്.പിയും സഖ്യം പ്രഖ്യാപിച്ചത്.

രണ്ട് പാര്‍ട്ടികളും തുല്യ എണ്ണം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അന്തിമ പ്രഖ്യാപനത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഒരു സീറ്റ് കുറവാണ്. യു.പിയില്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) പാര്‍ട്ടിയും മഹാസഖ്യത്തിന്റെ ഭാഗമാണ്. ആര്‍.എല്‍.ഡിയ്ക്ക് മൂന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാത അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളിലും സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എസ്.പി-ബി.എസ്.പി സഖ്യം പ്രധാനമന്ത്രി മോഡിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മായാവതി പറഞ്ഞു. എസ്്.പി-ബി.എസ്.പി സഖ്യം രാഷ്ട്രീയ വിപ്ലവമാണെന്നും ബി.ജെ.പിയുടെ അഹങ്കാരം ഇല്ലാതാക്കാന്‍ അഖ്യം അനിവാര്യമായിരുന്നെന്നും അഖിലേഷ് യാദവ് പറഞ്ഞു.



from mangalam.com https://ift.tt/2GU3YqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages