പട്‌ന: ബിഹാറിലെ അഭയാര്‍ത്ഥി ക്യാംപില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് പോക്‌സോ കോടതി ഉത്തരവ്. മുസാഫര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിംഗിനും സോഷ്യല്‍ വെല്‍ഫയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുള്‍ പ്രസാദിനെതിരെയും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിയായ അശ്വനി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കും മുന്‍പ് മയക്കുമരുന്ന് കുത്തിവച്ച് മയക്കിയിരുന്നത് അശ്വനിയായിരുന്നു. ഈ മൂന്നുപേരുടെ പങ്കുകൂടി അന്വേഷിച്ചിരുന്നുവെങ്കില്‍ സി.ബി.ഐയ്ക്ക് അതിശയകരമായ ചില വിവരങ്ങള്‍ ലഭിക്കുമായിരുന്നുവെന്ന് അശ്വനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപരിഗണിച്ച് പോക്‌സോ ജഡ്ജ് മനോജ്കുമാര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ നിതീഷ് കുമാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. ബിഹാറിലെ അഭയാര്‍ത്ഥി ക്യാംപുകളുടെ വിവരങ്ങള്‍ നല്‍കാതിരുന്നതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതേതുടര്‍ന്ന് കേസിലെ വിചാരണ മുസാഫര്‍പുരില്‍ നിന്നും ഡല്‍ഹിയിലെ സാകേതിലേക്ക് മാറ്റി.
from mangalam.com http://bit.ly/2EdDj6Y
via IFTTT
No comments:
Post a Comment