പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന; കപില്‍ ശര്‍മ്മയുടെ ഷോയില്‍ നിന്ന് സിദ്ധുവിനെ പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന; കപില്‍ ശര്‍മ്മയുടെ ഷോയില്‍ നിന്ന് സിദ്ധുവിനെ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിനെ കപില്‍ ശര്‍മ്മയുടെ ഷോയില്‍ നിന്ന് പുറത്താക്കി. പുല്‍വാമ ആക്രമണത്തെക്കുറിച്ച് സിദ്ധു നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് പുറത്താക്കിയത്. തീവ്രവാദികളുടെ പ്രവര്‍ത്തനത്തിന് രാജ്യത്തെ കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ധുവിന്റെ പ്രസ്താവന. സിദ്ധുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് സിദ്ധുവിനെ പുറത്താക്കിയത്. കപില്‍ ശര്‍മ്മയുടെ ഷോ തുടങ്ങിയപ്പോള്‍ മുതല്‍ അതിന്റെ ഭാഗമായിരുന്നു സിദ്ധു. സിദ്ധുവിന് പകരം അര്‍ച്ചന പുരന്‍ സിംഗിനെ ഷോയില്‍ ഉള്‍പ്പെടുത്തി.

തീവ്രവാദികളുടെ പ്രവര്‍ത്തനത്തിന് രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു സിദ്ധുവിന്റെ പ്രസ്താവന. തീവ്രവാദികള്‍ക്ക് മതമില്ല. എല്ലാ രാജ്യങ്ങളിലും നല്ല ആളുകളും ചീത്ത ആളുകളുമുണ്ട്. കുഴപ്പക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമായിരുന്നു സിദ്ധുവിന്റെ പ്രസ്താവന. ഇതേതുടര്‍ന്ന് സിദ്ധുവിനെതിരെ പ്രതിഷേധം ശക്തമായി. സിദ്ധുവിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിദ്ധുവിനെ പുറത്താക്കിയത്.



from mangalam.com http://bit.ly/2tmL58j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages