ഗുവാഹത്തി: പി.വി. സിന്ധുവിനെ തകര്‍ത്ത് സൈന നേഹ്‌വാളിന് ദേശീയ ബാഡ്മിന്റണ്‍ കിരീടം. നിലവിലെ ചാമ്പ്യനായ സൈന രണ്ടാം തവണയും സിന്ധുവിനെ തകര്‍ത്താണ് കിരീടം ചൂടിയത്. സ്‌കോര്‍: 21-16, 21-15.
ആദ്യ ഗെയിമില്‍ മുന്നിട്ടു നിന്നതിനു ശേഷമാണ് സിന്ധു അടിയറവ് പറഞ്ഞത്. ഇടവേളയ്ക്കു ശേഷം ശെസന ലീഡ് 18-15 ലേക്ക് ഉയര്‍ത്തുകയായിരുന്നു. രണ്ട് പോയിന്റുകള്‍ കൂടി നേടി സിന്ധു 17-18 ലേയ്‌ക്കെത്തുകയായിരുന്നു. ഒടുവില്‍ 21 -18 നു സൈന ആദ്യ സെറ്റ് നേടി.
രണ്ടാം ഗെയിമും സിന്ധുവിന്റെ മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും സൈന 5-5 ന് ഒപ്പമെത്തി ബാക്കി കളിയില്‍ കുതിപ്പ് നടത്തുകയായിരുന്നു. പുരുഷ ഫൈനലില്‍ ലക്ഷ്യ സെനിനെ തോല്‍പ്പിച്ച് സൗരഭ് വര്‍മ്മ സ്വര്‍ണ്ണം നേടി. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.
from mangalam.com http://bit.ly/2N8nNvQ
via IFTTT
No comments:
Post a Comment