പുല്‍വാമ: ജവാന്‍മാരുടെ മൃതദേഹവുമായി പോയ എയര്‍ഫോഴ്‌സ് വിമാനം പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ: ജവാന്‍മാരുടെ മൃതദേഹവുമായി പോയ എയര്‍ഫോഴ്‌സ് വിമാനം പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ കുടുങ്ങി

പാറ്റ്‌ന: പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ മൃതദേഹവുമായി പോയ എയര്‍ഫോഴ്‌സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ കുടുങ്ങി. എട്ട് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മൃതദേഹവും വഹിച്ചുകൊണ്ടു വന്ന വിമാനത്തിനാണ് എഞ്ചിന്‍ തകരാറുണ്ടായത്. മൃതദേഹവും വഹിച്ചു കൊണ്ടുള്ള എയര്‍ഫോഴ്‌സ് വിമാനം ശനിയാഴ്ച രാവിലെയാണ് പാറ്റ്‌ന വിമാനത്താവളത്തില്‍ എത്തിയത്.

രണ്ട് പേരുടെ മൃതദേഹം പാറ്റ്‌നയില്‍ ഇറക്കി. മറ്റ് മൃതദേഹങ്ങള്‍ ഒരാളുടേത് ജാര്‍ഖണ്ഡിലേക്കും രണ്ട് മൃതദേഹങ്ങള്‍ വീതം പശ്ചിമ ബംഗാള്‍, ഒഡീഷ, ഒരാളുടേത് അസമിലേക്കും കൊണ്ടുപോകേണ്ടിയിരുന്നതാണ്. എന്നാല്‍ എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റിലെ തകരാറിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകളോളം വൈകി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ പാറ്റ്‌നയില്‍ നിന്ന് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക വിമാനം എത്തിയാണ് അതാത് സംസ്ഥാനങ്ങളിലേക്ക് വിമാനം കൊണ്ടുപോയത്.



from mangalam.com http://bit.ly/2SQLj61
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages