പുല്‍വാമ ആക്രമണം: സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുല്‍വാമ ആക്രമണം: സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

ന്യുഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി . ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മറ്റുള്ളവരും വിവിധ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലുള്ള സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പൗരന്മാവര്‍ക്കും നേരെ പല സംസ്ഥാനങ്ങളിലും ആക്രമണമുണ്ടായി എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ ഉത്തരവില്‍ പറയുന്നു.

വ്യാഴാഴ്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തില്‍ ഒരുപങ്കും ഇല്ലെന്ന നിപാടിലാണ് പാകിസ്താന്‍.



from mangalam.com http://bit.ly/2N7MOHH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages