സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരിയില്‍ നൗഷീര സെക്ടറിലാണ് ദാരുണസംഭവം. എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ മേജര്‍ റാങ്കിലുള്ള ഓഫീസറാണ് കൊല്ലപ്പെട്ടത്.

നിയന്ത്രണരേഖയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ േേഖലയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യം കണ്ടെടുത്ത ഐഇഡി( ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നീര്‍വീര്യമാക്കുന്നതിനിടെയാണ് അപകടം.

ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.



from mangalam.com http://bit.ly/2X5hGNk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages