ശ്രീനഗർ: രാജ്യം ഞെട്ടിയ പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് 48 മണിക്കൂർ തികയുന്നതിന് മുമ്പേ സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സൈനിക ഓഫീസർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരിയിൽ നൗഷീര സെക്ടറിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എൻജിനീയറിങ് വിഭാഗത്തിലെ മേജർ റാങ്കിലുള്ള ഓഫീസറാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിൽനിന്നും ഒന്നര കിലോമീറ്റർ മാറി ഇന്ത്യൻ മേഖലയിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെയായിരുന്നു ദുരന്തം. നിയന്ത്രണരേഖയിൽ പാകിസ്താനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിർത്തി രക്ഷാ സേന പറഞ്ഞു.സൈന്യം കണ്ടെടുത്ത ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) നിർവീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സൈനിക വാഹന വ്യൂഹത്തന് നേരെ ചാവേർ നടത്തിയ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിന് പിന്നാലെ ലോകരാജ്യങ്ങൾ അക്രമത്തെ അപലപിച്ചു. ഡൽഹിയിൽ ചേർന്ന സർവകക്ഷിയോഗം സൈന്യത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. content highlights:Major-rank army officer was killed while defusing an IED in Jammu and Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2BHL8A1
via
IFTTT
No comments:
Post a Comment