അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ച് യുവനടി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

അമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ച് യുവനടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ് യുവനടി യാഷികയെ (21) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പെരവള്ളൂരിലെ വീട്ടിലാണ് യാഷികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പം ജീവിക്കുകയായിരുന്ന കാമുകൻ മോഹൻ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. ഇതിനെ തുടർന്ന് പോലീസ് മോഹൻ ബാബുവിനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമലിനെ നായകനാക്കി ഭൂപതി പാണ്ഡ്യൻ സംവിധാനം ചെയ്ത മന്നൻ വഗായാര എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു മേരി ഷീല ജെബറാണി എന്ന യാഷിക. വടപളനിയിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന കാലത്താണ് യാഷിക മൊബൈൽ ഫോൺ സർവീസിങ് കമ്പനിയിലെ ജീവനക്കാരനായ അരവിന്ദ് എന്ന മോഹൻ ബാബുവുമായി പ്രണയത്തിലാവുന്നത്. പിന്നീട് ഇരുവരും പെരവള്ളൂരിൽ ഒരു വീട് വാടകയ്ക്കെടുത്ത് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. നാലു മാസമായി ഇരുവരും അവിടെയായിരുന്നു താമസം. അടുത്തിടെ ഇരുവരും തമ്മിൽ വഴക്കിടുകയും മോഹൻ ബാബു മാറി താമസിക്കുകയും ചെയ്തിരുന്നു. മോഹൻ ബാബു തന്നെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് യാഷിക അമ്മയ്ക്ക് അവസാനമായി അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. തന്നെ പീഡിപ്പിക്കുന്നതിന് മോഹൻ ബാബുവിനെ ശിക്ഷിക്കണമെന്നും യാഷിക സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. മോഹൻ ബാബുവിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതായി പെരവള്ളൂർ പോലീസ് അറിയിച്ചു. തിരുപ്പൂർ സ്വദേശിയാണ് യാഷിക. Content Highlights:Tamil Actress Yashika Death Mannan Vagaiyara


from mathrubhumi.latestnews.rssfeed http://bit.ly/2V0uKSj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages