വത്തിക്കാൻ സിറ്റി:കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ കർദിനാളിനെ വൈദികവൃത്തിയിൽനിന്ന് ഫ്രാൻസിസ് മാർപ്പാപ്പ പുറത്താക്കി. വാഷിങ്ടൺ ആർച്ച് ബിഷപ്പായിരുന്ന തിയോഡോർ ഇ മക് കാരക്കിനെയാണ് തിരുവസ്ത്രം തിരിച്ചെടുത്ത് വൈദികവൃത്തിയിൽനിന്ന് മാർപ്പാപ്പ പുറത്താക്കിയത്. അമ്പതുവർഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. എൺപത്തെട്ടുകാരനായ മക് കാരിക്ക് കുറ്റക്കാരനെന്ന് ചർച്ച് കോടതി ജനുവരിയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മാർപ്പാപ്പയുടെ നടപടി. മക് കാരിക്കിന്റെ തിരുവസ്ത്രം തിരിച്ചെടുത്ത കാര്യം പ്രസ്താവനയിലൂടെയാണ് വത്തിക്കാൻ അറിയിച്ചത്. കർദിനാൾ പദവി ജൂലായിൽ മക് കാരിക്ക് രാജിവെച്ചിരുന്നു. ഇതേ തുടർന്ന് മക് കാരിക്കിനെ വൈദികവൃത്തിയിൽനിന്ന് വിലക്കിയിരുന്നു. ലൈംഗികചൂഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവസ്ത്രം തിരിച്ചെടുക്കപ്പെടുന്ന ആദ്യ കർദിനാളാണ് മക് കാരിക്ക്.നിലവിൽ കൻസാസിലാണ് മക് കാരിക്കിന്റെ താമസം. content highlights:pope defrocks Theodore McCarrick over sexual abuse of minor
from mathrubhumi.latestnews.rssfeed http://bit.ly/2GJzjfU
via
IFTTT
No comments:
Post a Comment