പൊഖ്റാൻ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെ ആയുധപ്രഹരശേഷിയുടെ കരുത്ത് കാട്ടി വ്യോമസനയുടെ അഭ്യാസ പ്രകടനം. രാജസ്ഥാനിലെ പൊഖ്റാനിലാണ് വായൂ ശക്തി എന്ന പേരിൽ വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. മിഗ് 21, മിഗ്- 29, മിഗ്-27,സുഖോയ്-30 എംകെഐ, മിറാഷ്-2000, തേജസ്, ഹോക്ക്-എം.കെ 132, ജഗ്വാർ എന്നീ യുദ്ധവിമാനങ്ങൾ, സി-130ജെ സൂപ്പർ ഹെർക്കുലീസ് എന്ന് ചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ് വ്യോമാഭ്യാസത്തിലുള്ളത്. ഇവയ്ക്ക് പുറമെ എം.ഐ17 വി5, എം.ഐ-35, എച്ച്.എ.എൽ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും ഉപയോഗിച്ച് വമ്പൻ വ്യോമാഭ്യാസ പ്രകടനമാണ് പൊഖ്റാനിൽ നടക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പെജിൽ കൂടി നടക്കുന്നുണ്ട്. യുദ്ധസാഹചര്യങ്ങളിൽ എത്രത്തോളം കരുത്തുറ്റ പ്രഹരം ശത്രുവിന് നൽകാൻ സാധിക്കുമെന്ന പ്രഖ്യാപനമായാണ് വ്യോമാഭ്യാസ പ്രകടനത്തെ കാണുന്നത്. ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിന്റെയും ആയുധ പ്രയോഗത്തിന്റെയും ഒക്കെ പരിശീലനമാണ് നടക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യാ- പാക് അതിത്തിയോട് ചേർന്ന പൊഖ്റാനിലെ അഭ്യാസപ്രകടനം പ്രകടനം നടക്കുന്നതെന്നതാണ് ശ്രദ്ധേയം. മൂന്നുവർഷത്തിൽ ഒരിക്കലാണ് ഇത്തരത്തിൽ സമ്പൂർണ ആയുധങ്ങളുമായുള്ള വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുന്നുണ്ട്. Content Highlights:Vayu Shakti 2019: Indian Air Forces Fire Power Demonstration
from mathrubhumi.latestnews.rssfeed http://bit.ly/2tn3sKl
via
IFTTT
No comments:
Post a Comment