ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചക്കില്ല, കോടിയേരിക്ക് എന്‍.എസ്.എസിന്റെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചക്കില്ല, കോടിയേരിക്ക് എന്‍.എസ്.എസിന്റെ മറുപടി

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ.എസ്.എസ്. വിഷയത്തിൽ ആരുമായും ചർച്ചയിക്കില്ലെന്ന് എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയോടും കോടിയേരിയോടും ആചാരം സംരക്ഷിക്കണമെന്ന് ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. അനുകൂല പ്രതികരണമല്ല ഇരുവരിൽ നിന്നും ഉണ്ടായത്. പിന്നീട് ഇതുസംബന്ധിച്ച ചർച്ചയ്ക്കോ കൂടിക്കാഴ്ചക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ലെന്നും ചർച്ചയ്ക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എന്തുതന്നെയായാലും വിശ്വാസവിഷയത്തിൽ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നും പ്രസ്താവനയിൽ പറയുന്നു.ബുധനാഴ്ചയാണ് എൻഎസ്എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും വേണമെങ്കിൽ അങ്ങോട്ടുപോയി ചർച്ചനടത്താനും തയ്യാറാണെന്ന് കോടിയേരി പറഞ്ഞത്.. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന Conent Highlights:Sabarimala Verict NSS refuse to dialogue with CPM State Secretery Kodiyeri Balakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2GByp5U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages