പുല്‍വാമ ആക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ മോദി പരസ്യ ചിത്രീകരണത്തില്‍: ആരോപണവുമായി കോണ്‍ഗ്രസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

പുല്‍വാമ ആക്രമണത്തില്‍ രാജ്യം കരയുമ്പോള്‍ മോദി പരസ്യ ചിത്രീകരണത്തില്‍: ആരോപണവുമായി കോണ്‍ഗ്രസ്‌

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം മുഴുവൻ ദുഃഖം ആചരിക്കുന്ന സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റ് പാർക്കിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. പുൽവാമ ആക്രമണം നടക്കുമ്പോൾ മോദി തിരഞ്ഞെടുപ്പ് പരസ്യചിത്രീകരണത്തിലായിരുന്നു. എന്നിട്ടും നാല് മണിക്കൂർ ചിത്രീകരണം തുടർന്നു. അധികാരദാഹത്താൽ മോദി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്.ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ച സുർജേവാല ഇതേപ്പറ്റി ഒന്നും പറയാൻ ഇല്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുൽവാമ വിഷയത്തിൽ ബിജെപി രാഷ്ട്രീയംകലർത്തുന്നുവെന്നും സുർജേവാല ആരോപിച്ചു. പുൽവാമ ഭീകരാക്രമണം രാജ്യത്തിന്റെ ആർജ്ജവത്തിനോടുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് തീവ്രവാദികൾക്ക് ഇത്രയധികം തോതിൽ ആർഡിഎക്സും റോക്കറ്റ് ലോഞ്ചറുകളും ലഭിച്ചത്. ആക്രമണം നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് ജെയ്ഷെ ഇ മുഹമ്മദ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച് എട്ടാം തീയതി തന്നെ ഇന്റലിജൻസ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിച്ചെന്നും സുർജേവാല ചോദിച്ചു. Content Highlights:When the whole country was mourning the loss of our jawans PM Narendra Modi was busy shooting


from mathrubhumi.latestnews.rssfeed https://ift.tt/2GWZY9d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages