തിരുവനന്തപുരം:പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെവീടുകൾ സന്ദർശിച്ച റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ വിമർശനവുമായി എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. എൽ ഡി എഫ് നേതാക്കൾ ഈയൊരു സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോകുന്നത് നല്ല സന്ദേശം നൽകാനാണെന്ന് കരുതുന്നില്ലെന്ന വിമർശനമാണ് ഇ. ചന്ദ്രശേഖരനെതിരേ എൽ.ഡി.എഫ് കൺവീനർ ഉന്നയിച്ചിരിക്കുന്നത്.എന്നാൽ ജില്ലയിലെ മന്ത്രിയെന്ന നിലയിൽ ഇ. ചന്ദ്രശേഖരൻ സന്ദർശനം നടത്തിയതിൽ തെറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു. പെരിയയിലെ ഇരട്ട കൊലപാതകത്തെ പാർട്ടി അനുകൂലിക്കുന്നില്ല. ഇത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. അതിനെ അപലപിക്കുന്നു. അക്രമരാഷ്ട്രീയത്തെ എൽ.ഡി.എഫ്. അനുകൂലിക്കുന്നില്ല. ഈ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും വീടുകൾ സന്ദർശിച്ചത്. Content Highlights:Periya Double Murder LDF Convenor Against E Chandrasekharan
from mathrubhumi.latestnews.rssfeed https://ift.tt/2TYBL6c
via
IFTTT
No comments:
Post a Comment