അമേരിക്കയിലെ നെറ്റ്‌ന്യൂട്രാലിറ്റി നിയമം ; കോടതിയില്‍ വാക്‌പോര്, ഉത്തരം മുട്ടി ഭരണകൂടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

അമേരിക്കയിലെ നെറ്റ്‌ന്യൂട്രാലിറ്റി നിയമം ; കോടതിയില്‍ വാക്‌പോര്, ഉത്തരം മുട്ടി ഭരണകൂടം

വാഷിങ്ടൺ: വിവേചനമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നതിനായി ഒബാമ ഭരണകൂടം കൊണ്ടുവന്ന നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വനിയമം അസാധുവാക്കിയ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ട് വിവിധ കക്ഷികൾ ചേർന്ന് നൽകിയ ഹർജിയിൽ കൊളംബിയയിലെ അപ്പീൽ കോടതി വാദം കേട്ടു. സാങ്കേതിക രംഗത്തെ വിവിധ കമ്പനികളും 22 അമേരിക്കൻ സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. അമേരിക്കയിലെ കേബിൾ, വയർലെസ്, ബ്രോഡ്ബാന്റ് സേവനദാതാക്കൾ വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും ടെലികോം നെറ്റ് വർക്കിൽ വിലക്കേർപ്പെടുത്തുന്നതും നെറ്റ്ഫ്ളിക്സ് പോലുള്ള വീഡിയോ സേവനങ്ങൾ ഉപയോക്താക്കളിലേക്ക് വേഗതയിൽ എത്തണമെങ്കിൽ അധികചാർജ് ഈടാക്കുന്നതും വിലക്കുന്നതാണ് 2015 ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് അവതരിപ്പിച്ച ഇന്റർനെറ്റ് സമത്വ നിയമം. ഇരു കക്ഷികളും ഉയർത്തിയ വാദങ്ങളോരോന്നും കോടതിയിലെ മൂന്നംഗ ജഡ്ജ്മെന്റ് പാനൽ ചോദ്യം ചെയ്തു. ട്രംപ് ഭരണകൂടം പിൻവലിച്ച ഇന്റർനെറ്റ് സമത്വനിയമം തിരികെ കൊണ്ടുവരണമെന്ന് കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അമേരിക്കയിലെ കമ്മ്യൂണിക്കേഷൻ നിയമത്തിന്റെ നെഞ്ചിൽ കയറ്റിയ കത്തിയാണ് ഇന്റർനെറ്റ് സമത്വനിയമം പിൻവലിച്ചുകൊണ്ടുള്ള ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ തീരുമാനമെന്ന് അഭിഭാഷകൻ പാന്റലിസ് മൈക്കലോപൗലോസ് പറഞ്ഞു. ഫയർഫോക്സ് വെബ് ബ്രൗസറിന്റെ നിർമാതാക്കളായ മോസില്ല, വീഡിയോ ഷെയറിങ് സേവനമായ വിമിയോ പോലുള്ള കമ്പനികളാണ് നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. ഇന്റർനെറ്റ് സേവനത്തെ ടെലികോം സേവനമെന്ന ഗണത്തിൽ പെടത്താതെ വിവരവിതരണ സേവനമെന്ന ഗണത്തിലാണ് സർക്കാർ ഉൾപ്പെടുത്തിയത്. ഇന്റർനെറ്റ് വിവരങ്ങൾ കൈമാറുന്നതിനാണ് ഉപയോഗിക്കുന്നത്. അത് ഒരു ടെലിഫോൺസേവനത്തിന്റെ പ്രവർത്തന രീതിയിൽ നിന്നും വ്യത്യാസമുണ്ട്. അതുകൊണ്ട് ഒരു വിവര വിതരണ സേവനമെന്ന രീതിയിലാണ് ഇന്റർനെറ്റിനെ നിയന്ത്രിക്കേണ്ടത്. ഫെസിസി അഭിഭാഷകൻ തോമസ് ജോൺസൺ പറഞ്ഞു. ഈ നിലപാട് കോടതി ചോദ്യം ചെയ്തു. ടെലിഫോൺ സേവനങ്ങളും ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ സേവനത്തിന് കൂടുതൽ പണം ഈടാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പലവാദങ്ങളും വിശദീകരിക്കുന്നതിൽ തോമസ് ജോൺസൺ പാടുപെട്ടു. 2015 ലെ നിയമങ്ങൾ അസാധുവാക്കാൻ എഫ്.സി.സി.യ്ക്ക് അധികാരമുണ്ടോ എന്നും ഇന്റർനെറ്റ് സമത്വനിയമം നടപ്പിലാക്കുന്നതിൽ നിന്നും എഫ്.സി.സി.യെ മാറ്റിനിർത്തണമോ എന്നും കോടതി പരിശോധിക്കുകയാണ്. ഇന്റർനെറ്റ് സമത്വനിയമം പിൻവലിച്ച എഫ്.സി.സി. തീരുമാനം പിൻവലിക്കണോ വേണ്ടയോ എന്നും ഇതു സംബന്ധിച്ച നിയമ പരിഷ്കാരങ്ങളും ഇനി കോടതി തീരുമാനിക്കും. Content highlights:Court battle begins over net neutrality


from mathrubhumi.latestnews.rssfeed http://bit.ly/2RuoUXm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages