പോലീസില്‍ കൂട്ട അഴിച്ചുപണി: 11 ഡി.വൈ.എസ്.പിമാരെ തരം താഴ്ത്തി; 63 പേർക്ക് സ്ഥലം മാറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

പോലീസില്‍ കൂട്ട അഴിച്ചുപണി: 11 ഡി.വൈ.എസ്.പിമാരെ തരം താഴ്ത്തി; 63 പേർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തിക്കൊണ്ട് പോലീസിൽ കൂട്ട അഴിച്ചു പണി. താൽക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് ഇതിന് നൽകുന്ന വിശദീകരണം. ആദ്യമായാണ് ഇത്രയും പേരെ തരംതാഴ്ത്തുന്നത്.ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53 ഡി.വൈ.എസ്.പിമാരേയും സ്ഥലം മാറ്റിയിട്ടുമുണ്ട്. പോലീസിനുമേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. സസ്പെൻഷനടക്കം ശിക്ഷാനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നത് തടയാൻ നിയമഭേദഗതി നിലവിൽവന്നിരുന്നു. ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരവും നൽകിയിരുന്നു. . ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.നല്ല പ്രകടനം കാഴ്ചവെച്ച 26 സി.ഐമാർക്ക് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ്ഇത് സംബന്ധിച്ച് ഉത്തരവുണ്ടായത് തരം താഴ്ത്തപ്പെട്ട ഡി.വൈ.എസ്.പിമാർ Content Highlights:Mass Depromotion in kerala Police


from mathrubhumi.latestnews.rssfeed http://bit.ly/2Splhq0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages