മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം നിലനിൽക്കെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട് ചേരും. നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമെ കാസർഗോഡ്, വയനാട്, വടകര എന്നിവയിലേതെങ്കിലും ഒരു സീറ്റ് കൂടി വേണമെന്ന് യോഗത്തിന് ശേഷം ലീഗ് ഔദ്യോഗികമായി യുഡിഎഫിൽ ആവശ്യപ്പെടാനാണ് സാധ്യത. മൂന്നാം സീറ്റ് പാർട്ടി ഇന്ന് വിശദമായി ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുന്നോടിയായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാടെത്തി. സീറ്റു ചർച്ചയുമായി ബന്ധപ്പെട്ടല്ല തന്റെ സന്ദർശനമെന്നും സൗഹൃദ സന്ദർശനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നാളെ ആരംഭിക്കുന്ന ജനമഹാ യാത്രക്ക് മുന്നോടിയായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും മറ്റു നേതാക്കളേയും കാണാനെത്തിയത്. സീറ്റ് ചർച്ചകൾ ഇപ്പോൾ നടത്തുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം മൂന്നാം സീറ്റിൽ ലീഗിനെ പിന്തുണച്ച് കെ.പി.സി.സി പ്രചാരണ കമ്മിറ്റി അധ്യക്ഷൻ കെ.മുരളീധരൻ രംഗത്തെത്തി. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുമ്പ് അവർക്ക് വടകരയും കാസർകോടും നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിനും മുമ്പ് രണ്ട് സീറ്റ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലുള്ള തീരുമാനവും ലീഗിന്റെ ഇന്നത്തെ ഉന്നതാധികാര സമതി എടുക്കും. Content Highlights:Muslim league, loksabha election,mullappally ramachandran,udf
from mathrubhumi.latestnews.rssfeed http://bit.ly/2Wyu4Fq
via
IFTTT
No comments:
Post a Comment