നാഗ്പുർ: ഗോമാംസം കൈവശംവെച്ചതിന് അഞ്ചു പേരെ നാഗ്പുർ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ മൂന്ന് ചൈനക്കാരും ഉൾപ്പെടുന്നു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് എസ് യു വിയിൽ കടത്തുകയായിരുന്ന 10 കിലോഗ്രാം മാംസം കണ്ടെത്തിയത്. തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാംസ സാംപിളുകൾ ലാബിൽ പരിശോധനക്കയച്ചതിനെ തുടർന്നാണ് പശുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. സാവ്നെർ കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും ഫെബ്രുവരി 14 വരെ റിമാൻഡ് ചെയ്തു. ലിങ് ചു ചുങ്ങിനെ ശാരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നാഗ്പുർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ചൈന കോൾ ഇന്ത്യയിലെ ജീവനക്കാരായ ലി ചു ചുങ്, ലു വെങ് ചുങ്, ലു വോങ് കോങ് എന്നിവർ ഗുംഗാവിലെ മാംഗനീസ് ഖനിയിൽ ടെക്നീഷ്യൻമാരാണ്. Content Highlights: Five including 3 Chinese Nationals Arrested for Carrying Beef in Nagpur
from mathrubhumi.latestnews.rssfeed http://bit.ly/2MMIE7Y
via
IFTTT
No comments:
Post a Comment