രാജ്യം സുരക്ഷിത കരങ്ങളില്‍, ഒരിക്കലും തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

രാജ്യം സുരക്ഷിത കരങ്ങളില്‍, ഒരിക്കലും തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി

ജയ്പൂര്‍: രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും തല കുനിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാകിസ്താനിലെ ഭീകരതാവളങ്ങളില്‍ വ്യോമസേനയുടെ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനിലെ ചുരുവില്‍ മുന്‍ സൈനികരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ല. രാജ്യത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് താന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ 20 ലക്ഷത്തോളം സൈനികര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതില്‍ താന്‍ സന്തുഷ്ടനാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വ്യക്തിയേക്കാള്‍ പ്രധാന്യം പാര്‍ട്ടിക്കും പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യവുമാണ്. 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍' എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം.- അദ്ദേഹം പറഞ്ഞു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 7.5 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തും. അതിനായി അവര്‍ ഒന്നും ചെയ്യേണ്ടതില്ല. പണം ലഭിച്ചതായി കാണിച്ച് അവരുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ട് നോട്ടിഫിക്കേഷന്‍ എത്തുകയാണ് ചെയ്യുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഇതിനകം 50 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജനയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞു. രാജസ്ഥാനിലോ ചുരുവിലോ ഉള്ള ാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചില്ല. കാരണം ഈ സര്‍ക്കാര്‍ കര്‍ഷകരുടെ ലിസ്റ്റ് കേന്ദ്രത്തിന് അയച്ചില്ല എന്നതുതന്നെ. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ തന്നെ ഗുണഭോക്താക്കളുടെ പട്ടിക അയച്ചു. അവര്‍ ആദ്യം തന്നെ അതില്‍ ഇടംപിടിച്ചുകഴിഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ കര്‍ഷകരെ ഇത്തരം പദ്ധതികളില്‍ നിന്ന് പുറത്താക്കരുതെന്ന അഭ്യര്‍ത്ഥനയും മോഡി നടത്തി.



from mangalam.com https://ift.tt/2U80AwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages