ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാനെതിരെ പ്രതിഷേധിച്ചത്. സഭാ നടപടികള്‍ക്കായി ഇമ്രാന്‍ പാര്‍ലമെന്റിലേക്ക് എത്തുമ്പോഴായിരുന്നു ആക്രമണം. ഇമ്രാന്‍ എത്തിയതോടെ പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഷെയിം ഷെയിം എന്ന മുദ്രാവാക്യം വിളിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് അധീന കശ്മീരിലുള്ള ഭീകരതാവളങ്ങള്‍ തകര്‍ത്ത് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ജെയ്‌ഷെ കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ത്യന്‍ ആക്രമണത്തോട് ഏത് രീതിയില്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്.
ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ സന്നദ്ധമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
from mangalam.com https://ift.tt/2IBnqv3
via IFTTT
No comments:
Post a Comment