പണിമുടക്കിയവര്‍ക്ക് ശമ്പളം: സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; ഫ്‌ളക്‌സ് ബോര്‍ഡ് നീക്കാത്തതിലും വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

പണിമുടക്കിയവര്‍ക്ക് ശമ്പളം: സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; ഫ്‌ളക്‌സ് ബോര്‍ഡ് നീക്കാത്തതിലും വിമര്‍ശനം

കൊച്ചി: ജനുവരിയില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനിന്നവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. പണിമുടക്ക് ദിവസം അവധിയായി പരിഗണിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണവും തേടി.

ജനുവരി 8,9 തീയതികളിലാണ് കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തിയത്. അന്നേ ദിവസം ജോലിക്ക് കയറാത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി അനുവദിച്ചുകൊണ്ട് പിന്നീട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സര്‍ക്കാര്‍ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശമ്പളം നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി ഇടപെട്ട് തടയണമെന്നുമാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ ശമ്പളം അനുവദിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

അതിനിടെ, പൊതുനിരത്തിലെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്നുണ്ടായി. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയോ എന്ന് കോടതി ആരാഞ്ഞു.



from mangalam.com https://ift.tt/2EwU5xT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages