തിരിച്ചടിയില്‍ നടുങ്ങി പാകിസ്താന്‍; പാക് സൈന്യത്തോട് തയ്യാറാകാന്‍ ഇമ്രാന്റെ നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

തിരിച്ചടിയില്‍ നടുങ്ങി പാകിസ്താന്‍; പാക് സൈന്യത്തോട് തയ്യാറാകാന്‍ ഇമ്രാന്റെ നിര്‍ദ്ദേശം

ഇസ്ലാമാബാദ്: പാക് മണ്ണിലെ ജെയ്ഷെ ക്യാമ്പുകൾക്കുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമത്തിന്റെ നടുക്കം മാറാതെ പാകിസ്താൻ. ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ ഇസ്ലാമാബാദിൽ ചേർന്ന ഉന്നതതല സുരക്ഷാ കൗൺസിൽ യോഗത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈനിക മേധാവി ഉമൻ ജാവേദ് ബജ്വയും അടക്കമുള്ളവർ പങ്കെടുത്തു.സ്ഥിതിഗതികൾ യോഗം വിലയിരുത്തി. വാരിനിരിക്കുന്ന സംഭവ വികാസങ്ങൾ നേരിടാൻ സൈന്യവും ജനങ്ങളും തയ്യാറായിരിക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അനാവശ്യമായാണ് ഇന്ത്യ ആക്രമിച്ചതെന്നും സമയവും സന്ദർഭവും നിശ്ചയിച്ച് അതിന് മറുപടി നൽകുമെന്നും ഇസ്ലാമാബാദിൽ ചേർന്ന ഉന്നതതല യോഗം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുമെന്നും അവർ അവകാശപ്പെട്ടു. ഇസ്ലാമിക രാഷ്ട്ര സംഘടനയിലും (ഒ.ഐ.സി.-ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) ഐക്യരാഷ്ട്ര സഭയിലും വിഷയം ഉന്നയിക്കുമെന്നാണ് പാകിസ്താൻ പറയുന്നത്. യോഗത്തിനു മുന്നോടിയായി ഖുറേഷിയുടെ അധ്യക്ഷതയിൽ മറ്റൊരു യോഗം ചേർന്നിരുന്നു. ഇന്ത്യ നിയന്ത്രണ രേഖ കടന്നു, അതിനാൽ പാകിസ്താന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഖുറേഷി യോഗത്തിൽ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കശ്മീരിലെ പുൽവാമയിൽ ജെയ്ഷെ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിന് തിരിച്ചടിയായാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാക് മണ്ണിലെ ജെയ്ഷെ ക്യാമ്പുകളെപ്പറ്റി പാകിസ്താന് ഇന്ത്യ വിവരം കൈമാറിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്നാണ് ഇന്ത്യ ശക്തമായ പ്രഹരം നൽകിയത്. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പാണ് ഇന്ത്യ തകർത്തതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു. 300 ലധികം ജെയ്ഷെ ഭീകരരെയാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ വധിച്ചത്. Content Highlights:ImranKhan response after surgical strike 2


from mathrubhumi.latestnews.rssfeed https://ift.tt/2tMQXbf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages