ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രകാശനം ചെയ്ത് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇസ്കോൺ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്സ്) ക്ഷേത്രത്തിലാണ് 800 കിലോ ഗ്രാം ഭാരവും 670 പുറങ്ങളുമുള്ള വലിപ്പമേറിയ ഭഗവത് ഗീത പ്രകാശനം ചെയ്തത്. 2.8 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ളതാണ് ഭഗവത് ഗീത. 18 പെയിന്റിങ്ങുകൾ ഇതിലുണ്ട്. കീറാത്തതും നനഞ്ഞാൽ നശിക്കാത്തതുമായ പ്രത്യേകതരം കടലാസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകതയുള്ള കലാപരമായാണ് പേജുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2.2 ലക്ഷം യൂറോ (ഏകദേശം 1.80 കോടിരൂപ) ആണ് ഭഗവത് ഗീതയ്ക്കായി ചിലവായത്. ഇറ്റലിയിലെ മിലാനിൽ ആണ് ഈ ഭഗവത് ഗീത അച്ചടിച്ചത്. ഇത് അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വിശുദ്ധ ഗ്രന്ഥമാണെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. Content Highlights:Narendra Modi, 800 kg worlds largest Bhagavad Gita


from mathrubhumi.latestnews.rssfeed https://ift.tt/2Eyr3Ov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages