ദെഹ്റാദൂൺ: ശക്തമായ മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് മണിക്കൂർ വിമാനത്താവളത്തിൽ കുടുങ്ങി.ഉത്തരാഖണ്ഡിലെദഹ്റാദൂൺ വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്തെ കാർഷിക മേഖലയിലും സഹകരണമേഖലയിലും3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായി ഉത്തരാഖണ്ഡിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. തുടർന്ന് 11 മണിയോടെ അദ്ദേഹം ജിം കോർബറ്റ് ടൈഗർ റിസർവിലേക്ക് ഹെലികോപ്റ്ററിൽ യാത്രയായി. കാലാഗർ വന്യജീവി സങ്കേതത്തിൽ ഹെലികോപ്റ്ററിങ്ങുന്ന അദ്ദേഹം പിന്നീട് ജിം കോർബറ്റിലെക്ക് യാത്ര തിരിക്കും. കടുവ സംരക്ഷണ കേന്ദ്രമായ ജിം കോർബറ്റിൽ ഒരു യോഗത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വെകിട്ട് മൂന്ന് മണിക്ക് രുദ്രപൂരിൽ നടക്കുന്ന ചടങ്ങിൽ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. content highlights:Narendra Modi,Dehradun airport,Corbett Tiger Reserve,Rudrapur
from mathrubhumi.latestnews.rssfeed http://bit.ly/2BAj7u1
via
IFTTT
No comments:
Post a Comment