ന്യൂഡൽഹി: ഡൽഹി അധികാരത്തർക്ക കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ ഭിന്നത. ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിലാണ് അഭിപ്രായഭിന്നത ഉണ്ടായത്. ഡൽഹി സർക്കാരിന്റെ അധികാരത്തർക്കത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണർക്ക് പരമാധികാരമില്ലെന്നും അതേസമയം ഡൽഹിയ്ക്ക് സംസ്ഥാനപദവി നൽകാൻ കഴിയില്ലെന്നും ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിരുന്നു. അന്വേഷണ കമ്മീഷനുകൾ, നിയമനങ്ങൾ, അഴിമതിവിരുദ്ധ ബ്യൂറോകൾ എന്നിവയുടെ നിയന്ത്രണകാര്യത്തെ കുറിച്ചുള്ള തർക്കം പരിശോധിക്കാൻ നിയോഗിച്ച ബെഞ്ചാണ് ഇപ്പോൾ ഈ വിഷയത്തിൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. നിയമനകാര്യങ്ങളിൽ വിയോജിച്ചും മറ്റുള്ളവയിൽ യോജിച്ചുമാണ് ജ.എ.കെ. സിക്രിയും ജ.അശോക് ഭൂഷണും വിധി പ്രസ്താവിച്ചിരിക്കുന്നത്. ജോയിന്റ് സെക്രട്ടറിയും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിയമന,സ്ഥലംമാറ്റ കാര്യങ്ങളിൽ ലഫ്.ഗവർണർക്കാണ് അധികാരമെന്നും അതിന് താഴെയുള്ള നിയമനകാര്യങ്ങളിൽ ഡൽഹി സർക്കാരിനാണ് അധികാരമെന്നും ജ.സിക്രി വിധിയെഴുതി. എന്നാൽ നിയമനങ്ങളുടെ കാര്യത്തിൽ ഡൽഹി സർക്കാരിന് അധികാരമില്ലെന്നും ലഫ്.ഗവർണറിനാണ് പരമാധികാരമെന്നും ജ. അശോക് ഭൂഷൺ അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധ ബ്യൂറോ, അന്വേഷണ കമ്മീഷനുകൾ എന്നിവയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനും ലഫ് ഗവർണറിനുമാണ് പരമാധികാരമെന്നും ഇരുവരും യോജിച്ച് വിധിയെഴുതി. നിയമന വിഷയത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ വിഷയം വിശാലബെഞ്ചിന് കൊമാറുമെന്ന് ഇരുവരും അറിയിച്ചു. Content Highlights: SC delivers split verdict on control of services in Delhi
from mathrubhumi.latestnews.rssfeed http://bit.ly/2SLbdYR
via
IFTTT
No comments:
Post a Comment