മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി; മാരത്തണ്‍ ചര്‍ച്ചകള്‍, സഖ്യപ്രഖ്യാപനവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി; മാരത്തണ്‍ ചര്‍ച്ചകള്‍, സഖ്യപ്രഖ്യാപനവും

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ കർത്തവ്യമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യം. പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന കർത്തവ്യം ഭംഗിയായി പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം തള്ളുകയാണ് ഇപ്പോൾ പ്രിയങ്ക. ഇപ്പോൾ പരാജയപ്പെട്ടാൽ അത് രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ഭീതിയും അവരെ മത്സര രംഗത്ത് നിന്ന് അകറ്റുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. യുപിയിൽ പാർട്ടിക്ക്അധികാരം തിരിച്ച് പിടിക്കുന്നതിനുള്ള കഠിനശ്രമങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇതിനിടെ കിഴക്കൻ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേശൻവ് ദേവ് മൗര്യയുടെ മഹാൻ ദൾ പാർട്ടിയുമായി ഉത്തർപ്രദേശിൽ സഖ്യം പ്രഖ്യാപിച്ചു. ഒബിസി വിഭാഗങ്ങൾക്കിടയിൽ ആധിപത്യമുള്ള പാർട്ടിയാണ് കേശൻവ് ദേവ് മൗര്യയുടെ മഹാൻ ദൾ. ലഖ്നൗവിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പ്രിയങ്ക സഖ്യംപ്രഖ്യാപിച്ചത്. ലഖ്നൗവിലെ ഓഫീസിൽ പാർട്ടി പ്രവർത്തകരുമായി മാരത്തൺ കൂടിക്കാഴ്ചയാണ് പ്രിയങ്ക നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 15 മണിക്കൂർ വീതമാണ് പ്രവർത്തകരുമായി പ്രിയങ്ക ചർച്ച നടത്തിയത്. ബുധനാഴ്ചയിലെ കൂടിക്കാഴ്ച വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് അവസാനിച്ചത്. ചൊവ്വാഴ്ചയിലെ കൂടിക്കാഴ്ച ഉച്ചക്ക് 1.30 മുതൽ പിറ്റേന്ന് രാവിലെ 5.30 വരെയായിരുന്നു. യുപിയിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ബാക്കി 39 മണ്ഡലങ്ങളുടെ ചുമതല മറ്റൊരു ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കാണ്. ഇത് ടി-20 കളിയല്ല. അഞ്ചു ദിവസത്തെ കളിയാണെന്നും രാത്രി വൈകിയുമുള്ള കൂടിക്കാഴ്ചകളെ സംബന്ധിച്ച് സിന്ധ്യ പ്രതികരിച്ചു. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലും പാർട്ടിമത്സരിക്കണമെന്ന ഉറച്ച നിലപാടാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. Content Highlights:Priyanka Gandhi-loksabha election-uttar pradesh congress alliance


from mathrubhumi.latestnews.rssfeed http://bit.ly/2N7iZXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages