കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കേരളത്തിൽ സി.പി.എമ്മും-ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സിപിഎമ്മും കോൺഗ്രസും ഒരു പോലെ വർജ്യ വസ്തുക്കളാണ്. അവരെ തോട്ടികൊണ്ട് പോലും തൊടാൻ ബിജെപി തയ്യാറാകില്ലെന്നും പരാജയ ഭീതിയിലാണ് ചെന്നിത്തലയുടെ ആരോപണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപിയുടെ ഗ്രാഫ് ഉയർന്നിട്ടുണ്ട്. അതിൽ ഭീതിപൂണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ. വയനാട് തരിയോട് പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് കൊണ്ടാണ് കൂട്ടുകെട്ട് എന്നൊക്കെ ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എവിടെയെങ്കിലും അങ്ങനെയൊരു കൂട്ട് കെട്ടിന് ശ്രമിച്ചാൽ അവർക്കെതിരേ നടപടിയുണ്ടാവുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വിഷമുള്ള മൂർഖൻ പാമ്പുകളാണ് കോൺഗ്രസും സിപിഎമ്മും. രണ്ടും ബിജെപിക്ക് ഒരുപോലെ അപകടമാണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലും അങ്ങനെയൊരു അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാവില്ല. നേതാക്കളുമായി ചർച്ച നടത്തിയെന്ന് ആരോപണമുന്നയിച്ച രമേശ് ചെന്നിത്തല എവിടെ വെച്ചാണ് ചർച്ച നടത്തിയതെന്നും അതിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. സീറ്റ് വിഭജന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. എല്ലാ മതത്തിൽ പെട്ടവരും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുണ്ടാവും. വിവിധ കാരണങ്ങൾ കൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് വലിയ രീതിയിൽ ഉയർന്നെന്നും മുമ്പ് യുവമോർച്ച യോഗത്തിൽ ഞാനുപയോഗിച്ച വാക്കിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. Content Highlights:BJP State President PS Sreedharan Pilla Against Ramesh Chennithala
from mathrubhumi.latestnews.rssfeed http://bit.ly/2tfcyZe
via
IFTTT
No comments:
Post a Comment