യുപിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യ ദുരന്തം: 38 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

യുപിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യ ദുരന്തം: 38 മരണം

ലഖ്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുംവ്യാജമദ്യദുരന്തം. ഉത്തർപ്രദേശിലെ സഹരൻപുറിൽ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 പേരും മരിച്ചു.രണ്ട് സംസ്ഥാനങ്ങളിലായി ഇതുവരെ വ്യാജമദ്യം കഴിച്ച് 38 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധിയാളുകൾ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സഹരാൻപുറിലെ ഉമാഹി ഗ്രാമത്തിൽ അഞ്ചുപേർ മരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശർബത്പുർ ഗ്രാമത്തിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. സമീപപ്രപദേശങ്ങളിലും ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിൽ പതിനാറോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് സൂചന. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയുടെ സഹായധനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസം മുമ്പ് കുഷിനഗറിൽ പത്തുപേർ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു. content highlights:illicit liquor tragedy in uthar pradesh and utharakhand, uthar pradesh hooch tragedy


from mathrubhumi.latestnews.rssfeed http://bit.ly/2GwwlLD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages