ന്യൂഡൽഹി: ലഖ്നൗവിലും നോയിഡയിലും ആനകളുടെ പ്രതിമ സ്ഥാപിക്കാൻ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ച പണം ബിഎസ്പി അധ്യക്ഷ മായാവതി സ്വന്തം കൈയിൽ നിന്ന് തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി. പൊതുധനം രാഷ്ട്രീയ ലക്ഷ്യത്തിനായി ചെലവഴിച്ചെന്ന്ചൂണ്ടിക്കാണിച്ച്നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്പിയുടെ പാർട്ടി ചിഹ്നമാണ് ആന. ആനകളുടെ പ്രതിമ കൂടാതെ സ്വന്തം പ്രതിമകളും പൊതു ഖജനാവിലെ പണം ചെലവാക്കി മായാവതി സ്ഥാപിച്ചിരുന്നു. മായാവതിയുടെ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ച് വ്യക്തമാക്കി. കേസ് ഏപ്രിൽ രണ്ടിലേക്ക് മാറ്റി വെച്ചു. പൊതു തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിക്കണമെന്ന് ബിഎസ്പി അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2DYy0bc
via
IFTTT
No comments:
Post a Comment