സര്‍ക്കാര്‍ ബംഗ്‌ളാവില്‍ നിന്നും ഇറങ്ങാന്‍ തേജേശ്വരി യാദവിനോട് സുപ്രീംകോടതിയും ; 50,000 രൂപ പിഴയും അടയ്ക്കാന്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

സര്‍ക്കാര്‍ ബംഗ്‌ളാവില്‍ നിന്നും ഇറങ്ങാന്‍ തേജേശ്വരി യാദവിനോട് സുപ്രീംകോടതിയും ; 50,000 രൂപ പിഴയും അടയ്ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്‌ളാവില്‍ നിന്നും ഇറക്കിവിടാനുള്ള പാറ്റ്‌നാ ഹൈക്കോടതിയുടെ വിധിയെ വെല്ലുവിളിച്ച് സുപ്രീംകോടതിയില്‍ എത്തിയ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജേശ്വരി യാദവിന് അവിടെയും തുണ കിട്ടിയില്ല. തേജേശ്വരിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടുള്ള പാറ്റ്‌നാ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. പ്രതിപക്ഷ നേതാവിനുള്ള സൗകര്യത്തിലേക്ക് മാറാനാണ് നിര്‍ദേശം.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായുള്ള ജസ്റ്റീസ് ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ തീരുമാനം വെല്ലുവിളിച്ചതിന് 50,000 രൂപ പിഴയും വിധിച്ചു. ഉപ മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷ നേതാവിലേക്ക് മാറ്റപ്പെട്ട തേജേശ്വരിയോട് പുതിയതായി തല്‍സ്ഥാനത്ത് നിയോഗിതനായി സുശീല്‍ കുമാര്‍ മോഡിക്ക് വേണ്ടി ബംഗ്‌ളാവ് ഒഴിഞ്ഞു കൊടുക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെ വെല്ലുവിളിച്ച് ആദ്യം പാറ്റ്‌നാ ഹൈക്കോടതിയില്‍ എത്തിയെങ്കിലും ഹര്‍ജി തള്ളിയിരുന്നു.



from mangalam.com http://bit.ly/2GufR6U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages