ഗുജറാത്തും യുപിയും ത്രിപുരയും പിടിച്ചു, ; തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍എസ്എസിന്റെ പഞ്ചരത്‌നയമായി ബിജെപി കേരളത്തിലേക്ക് ; ലക്ഷ്യം ഒരു സീറ്റെങ്കിലും പിടിക്കുക, കാലക്രമേണെ നുഴഞ്ഞുകയറുക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ഗുജറാത്തും യുപിയും ത്രിപുരയും പിടിച്ചു, ; തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആര്‍എസ്എസിന്റെ പഞ്ചരത്‌നയമായി ബിജെപി കേരളത്തിലേക്ക് ; ലക്ഷ്യം ഒരു സീറ്റെങ്കിലും പിടിക്കുക, കാലക്രമേണെ നുഴഞ്ഞുകയറുക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യം അറിയിക്കാന്‍ വെമ്പുന്ന ബിജെപി ഗുജറാത്തില്‍ പ്രയോഗിച്ച പഞ്ചരത്‌ന പദ്ധതിയുമായി കേരളത്തിലേക്ക്. സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ളവരെ ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പരിപാടി കേരളത്തിലും പരീക്ഷിക്കാനാണ് നീക്കം. ബൂത്ത് അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന പരിപാടിയില്‍ രണ്ടു മുതിര്‍ന്നവര്‍, ഇരുചക്ര വാഹനം ഓടിക്കുന്ന ഒരാള്‍, പട്ടിക ജാതിവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാള്‍, ഒരു വനിതാ പ്രവര്‍ത്തക എന്നിവരെ ഉപയോഗപ്പെടുത്തും.

ഗുജറാത്തിലും ത്രിപുരയിലും യുപിയിലും വിജയം നേടിയ തന്ത്രത്തിലൂടെ ഒരു സീറ്റെങ്കിലും കേരളത്തില്‍ നേടുകയും അടിത്തറ ശക്തമാക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ആദ്യം കിട്ടുന്ന വിടവിലൂടെ നുഴഞ്ഞുകയറിയ ശേഷം കരുത്തു കാട്ടുകയാണ് പഞ്ചരത്‌ന തന്ത്രത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്. നരേന്ദ്രമോഡിയെ അധികാരത്തില്‍ എത്തിക്കാന്‍ ഗുജറാത്തില്‍ പ്രയോഗിച്ച് വിജയിച്ച പരിപാടി വഴിയാകും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുക.

ബൂത്തിലെ ഓരോ വീടും പ്രത്യേകം പ്രത്യേകം കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഗുറാത്തില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതി ആര്‍.എസ്.എസിന്റെ താല്‍പര്യപ്രകാരമാണ് കേരളത്തിലും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതുവരെ ബിജെപിയ്ക്ക് കാര്യമായ വേരുകള്‍ ഇല്ലാത്ത കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടുകയും മറ്റുള്ളിടത്ത് മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയുമാണ് ലക്ഷ്യം.

ബി.ജെ.പി, സംഘപരിവാര്‍ സംഘടനകളിലെ അതിവിശ്വസ്ഥരുമായ സജീവ പ്രവര്‍ത്തകരുമായ അഞ്ചു പേരെ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനുള്ള പഞ്ചരത്‌ന ഉണ്ടാക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പുറത്താക്കി ത്രിപുര പിടിക്കാന്‍ ബിജെപിയെ സഹായിച്ചത് ആര്‍എസ്എസിന്റെ പഞ്ചരത്‌നയാണ്. സമാജ്‌വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും നിയന്ത്രിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ കൊണ്ടുവരാനും ബിജെപിയ്ക്ക് കഴിഞ്ഞത് പഞ്ചരത്‌നയിലൂടെ ആയിരുന്നു.

ആര്‍.എസ്.എസ് ദേശീയ സംഘടനാ സെക്രട്ടറിമാരില്‍ കേരളത്തിന്റെ ചുമതലയുള്ളയാളാണ് പഞ്ചരത്‌ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി പരമാവധി വോട്ടു സമാഹരിക്കുകയാണ് പഞ്ചരത്‌ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ മണ്ഡലം അടിസ്ഥാനത്തില്‍ ശക്തി കേന്ദ്രങ്ങള്‍ കണ്ടെത്തി അവയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കലാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ബൂത്തുകള്‍ രൂപീകരിക്കാത്തയിടങ്ങളില്‍ അടിയന്തിരമായി ബൂത്തുകള്‍ രൂപീകരിക്കും. ബൂത്ത് തലത്തില്‍ പഞ്ചരത്‌ന സമിതിയുടെ നേതൃത്വത്തില്‍ ശക്തി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

ഗൃഹസമ്പര്‍ക്കം, അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ ബി.ജെ.പിയുടെ പതാകയും സ്റ്റിക്കറും വയ്ക്കുക തുടങ്ങിയ പരിപാടികളാണ് ശക്തികേന്ദ്രങ്ങള്‍ വഴി ചെയ്യുക. അനുവദിക്കുന്നവരുടെ വീടുകളിലും പതാക വയ്ക്കാനും സ്റ്റിക്കര്‍ ഒട്ടിക്കാനും ആര്‍.എസ്.എസ് ബൈഠകില്‍ നിര്‍ദ്ദേശം നല്‍കി. യുവമോര്‍ച്ച പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ബൈക്ക് റാലി, ഫെബ്രുവരി 28ന് രണ്ടോ മൂന്നോ ശക്തി കേന്ദ്രങ്ങളെ ഒന്നിച്ച് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്, ഫെബ്രുവരി 13ന് ശബരിമലവിഷയത്തില്‍ സത്യാഗ്രഹ സഭ തുടങ്ങിയവയാണ് മറ്റ് പരിപാടികള്‍.



from mangalam.com http://bit.ly/2HZm7WD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages