ന്യുഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നിരാഹാര സമരമിരിക്കുന്ന ഡല്‍ഹി ആന്ധ്രാ ഭവനു സമീപം യുവാവിന്റെ ആത്മഹത്യ. ആന്ധ്രയില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. സാമ്പത്തിക പരാധീനതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
ശ്രീകാകുളം ജില്ലയിലെ കിന്തലി സ്വദേശിയായ ദവാല ര്‍ജുന്‍ റാവു ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ആണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ജസ്വന്ത് സിംഗ് റോഡിലെ ഫുട്പാത്തില്‍ അജ്ഞാത മൃതദേഹം കിടക്കുന്നുവെന്ന് എമര്‍ജന്‍സി റെസ്‌പോന്‍സ് വെഹിക്കിള്‍ ആണ് വിവരം നല്‍കിയത്.
വീല്‍ചെയറിലാണ് മൃതദേഹം കണ്ടെത്തിയത്. തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നുവെന്ന് ഡിസിപി മധുര്‍ വര്‍മ്മ പറഞ്ഞു. സാമ്പത്തിക പരാധീനതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബാംഗങ്ങള്‍ എത്തിയ ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുവെന്ന് പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2N6OIbD
via IFTTT
No comments:
Post a Comment