ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം പ്രതിരോധത്തില്‍.... മൂന്നാര്‍ കയ്യേറ്റത്തില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി...യു.പിയെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ്‌ഷോ... പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം പ്രതിരോധത്തില്‍.... മൂന്നാര്‍ കയ്യേറ്റത്തില്‍ സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി...യു.പിയെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ്‌ഷോ... പ്രധാന വാര്‍ത്തകളിലൂടെ

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു; പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റവും ഗുഢാലോചനയും

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് കനത്ത പ്രഹരം നല്‍കി സി.ബി.ഐയുടെ കുറ്റപത്രം. കേസില്‍ പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ സി.ബി.ഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജയരാജനെതിരെ കൊലക്കുറ്റവും ഗുഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റമാണ്. സി.ബി.ഐ കുറ്റപത്രത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പി.ജയരാജന്‍ പറഞ്ഞു.
[IMG]

മൂന്നാര്‍ കയ്യേറ്റം ; സബ് കളക്ടര്‍ രേണു രാജ് എജി ഓഫീസിന് റിപ്പോര്‍ട്ട് നല്‍കി ; കോടതിയലക്ഷ്യം ആവശ്യപ്പെട്ടു, വ്യക്തിയാധിക്ഷേപത്തെക്കുറിച്ച് പരാമര്‍ശമില്ല

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരേ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട്. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് കൈമാറും. പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തന നീക്കം കോടതിവിധിയുടെ ലംഘനമാണെന്നും സ്‌റ്റോപ്പ് മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടി കോടതിയലക്ഷ്യമായി പരിഗണിക്കണമെന്നുമുള്ള റിപ്പോര്‍ട്ട് എജി ഓഫീസിന് കൈമാറി.
[IMG]

മണിഭൂഷനെ നിയമിച്ചത് യു.ഡി.എഫ്; യൂത്ത് ലീഗ് നേതാവിന്റെ ആരോപണം തള്ളി മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നിയമനത്തില്‍ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തിയെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി എ.കെ ബാലന്‍. യോഗ്യതയില്ലാത്ത നാല് പേരെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയെന്നാണ് ഫിറോസിന്റെ ആരോപണം. മണി ഭൂഷനെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് മന്ത്രി വെളിപ്പെടുത്തി.
[IMG]

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി 14 മിനിട്ടിനുള്ളില്‍ ഹൃദയാഘാതം കണ്ടെത്താം

തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ എത്രയും വേഗം കണ്ടു പിടിക്കാനുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി. ആശുപത്രി വികസന സമിതിയുടെ ലാബില്‍ ഇനി മുതല്‍ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. സാധാരണ ഹൃദയാഘാതം കണ്ടു പിടിക്കാന്‍ ചെയ്തു വരുന്ന പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കുകയുള്ളൂ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയനഷ്ടമില്ലാതെ ഇനി മുതല്‍ രോഗം കണ്ടു പിടിച്ച് ചികിത്സ നല്‍കാനാകും. ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയര്‍ ടെക്‌നോളജി ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
[IMG]

മിഷന്‍ യു.പി: പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ തുടങ്ങി; രാഹുലും ഒപ്പം, സന്നാഹമൊരുക്കി 'പ്രിയങ്കസേന'

ലക്‌നൗ: കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വന്ന പ്രിയങ്ക ഗാന്ധി വദ്രയുടെ 'മിഷന്‍ യു.പി' റോഡ്‌ഷോ തുടങ്ങി. ലക്‌നൗവില്‍ നടക്കുന്ന 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയില്‍ പ്രിയങ്കയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമുണ്ട്. പാര്‍ട്ടി വെസ്‌റ്റേണ്‍ യു.പി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റാലിയുടെ മുന്‍നിരയിലുണ്ട്.



from mangalam.com http://bit.ly/2SnIOsc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages