പോലീസുകാരുടെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പോലീസുകാരുടെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് മേധാവിയായിരിക്കെ പോലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഫയല്‍ പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പോലീസുകാരുടെ ചെയ്തികളെക്കുറിച്ച് അന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

വാടാനപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരായ പരാതിയെക്കുറിച്ച് 2013ല്‍ നല്‍കിയ റിപ്പോര്‍ട്ട് ഫയല്‍ ആക്കാതെ പൂഴ്ത്തി എന്ന പരാതിയിലാണ് അന്വേഷണം. വാടാനപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാര്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഷോപ്പ് വഴി പകര്‍ത്തി നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം കൈപ്പറ്റി. സ്‌റ്റേഷനിലെ ഡ്രൈവറുടെ മണല്‍ മാഫിയ ബന്ധം. അനധികൃത വരുമാനം, മൂന്ന് ബലാത്സംഗക്കേസുകള്‍ പണം വാങ്ങി ഒതുക്കിയത് എന്നീ പരാതികളില്‍ ഓഡിയോ, വീഡിയോ തെളിവുകള്‍ സഹിതമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അയച്ചത്.

ഈ ഇടപാടുകളില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് വരെ പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഗൗരവമുള്ള ആരോപണങ്ങളെന്ന് സെന്‍കുമാര്‍ തന്നെ പറഞ്ഞ ഈ ഫയലില്‍ അന്വേഷണമുണ്ടായില്ല. പോലീസുകാര്‍ തന്നെ കുട്ടികള്‍ക്ക് ലൈംഗിക ദൃശ്യങ്ങള്‍ പണം വാങ്ങി വില്‍ക്കുന്നു എന്നതടക്കമുള്ള പരാതികള്‍ അടങ്ങിയ റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.



from mangalam.com http://bit.ly/2SL5DFC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages