ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനുപിന്നിലെ ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസ്ഹറിനെ പണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെ ഓർമ പങ്കിട്ട് മുൻ പോലീസ് ഉദ്യോഗസ്ഥൻ. 1994-ൽ അസ്ഹറിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്ത സമയം മുതൽ 99-ൽ വിട്ടയച്ച കാലം വരെ പലതവണ ചോദ്യം ചെയ്തിട്ടുള്ള സിക്കിം പോലീസ് മുൻ മേധാവി അവിനാശ് മോഹനനെയ് വാർത്താ ഏജൻസിയോടാണ് ഓർമകൾ പങ്കുവെച്ചത്. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച്, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കു കടന്ന അസ്ഹറിനെ, കശ്മീരിലെ അനന്ത്നാഗിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനിക ഉദ്യോഗസ്ഥന്റെ ഒറ്റ അടിയിൽ അയാൾ കാര്യങ്ങളെല്ലാം മണിമണി പോലെ പറഞ്ഞതായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അവിനാശ് പറഞ്ഞു. പാകിസ്താനിലെ ഭീകരസംഘടനകളുടെ പ്രവർത്തനവും റിക്രൂട്ട്മെന്റ് രീതികളും വിവരിച്ചു. അഫ്ഗാൻ ഭീകരരെ കശ്മീരിലേക്ക് എത്തിച്ചതിനെക്കുറിച്ചും താൻ ജനറൽ സെക്രട്ടറിയായ ഹർകത് ഉൽ അൻസാർ എന്ന ഭീകരസംഘടന രൂപവത്കരിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. ജമ്മുകശ്മീരിലെ കോട്ട് ബൽവാൽ ജയിലിലായിരുന്നു ചോദ്യംചെയ്യലുകൾ. മർദനമുറകളൊന്നും വേണ്ടിവന്നില്ല. അംഗചലനങ്ങളോടെ ഉത്തരങ്ങൾ നൽകിയിരുന്ന അസ്ഹർ, ഓരോ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞിരുന്നു. അതേസമയം, നിങ്ങൾ എന്നെ വിലകുറച്ചുകാണരുതെന്നും ഞാൻ പാകിസ്താനിൽ തിരിച്ചെത്തുമെന്ന് ഐ.എസ്.ഐ. ഉറപ്പുവരുത്തുന്നുണ്ടെന്നുമുള്ള മുന്നറിയിപ്പും ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. പിന്നീട് 1997-ൽ അതേ ജയിലിൽവെച്ച് അസ്ഹറിനെ കണ്ടു. സ്ഥലംമാറിപ്പോകുകയാണെന്ന് അറിയിച്ചപ്പോൾ തനിക്ക് ഭാവുകങ്ങൾ നേർന്നതായും അവിനാശ് ഓർക്കുന്നു. 1999-ൽ ഭീകരർ റാഞ്ചിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രികരെ മോചിപ്പിക്കുന്നതിന് പകരമായി അവരുടെ ആവശ്യപ്രകാരമാണ് അസ്ഹറിനെ വിട്ടയച്ചത്. പിന്നീട് പാകിസ്താനിൽ വെച്ചാണ് അയാൾ ജെയ്ഷെ മുഹമ്മദ് രൂപവത്കരിച്ചത്. content highlights:When just one slap from Indian army man rattled JeMs Maulana Masood Azhar
from mathrubhumi.latestnews.rssfeed http://bit.ly/2XbeM9S
via
IFTTT
No comments:
Post a Comment