കേരള ബി.ജെ.പി.യിലെ പോര്: കേന്ദ്രത്തിന് അതൃപ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കേരള ബി.ജെ.പി.യിലെ പോര്: കേന്ദ്രത്തിന് അതൃപ്തി

തിരുവനന്തപുരം: ബി.ജെ.പി. കേരള ഘടകത്തിലെ പോരിലും അടുത്തിടെയുണ്ടായ വിവാദങ്ങളിലും കേന്ദ്രഘടകത്തിന് അതൃപ്തി. സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെത്തിയ ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് റിപ്പോർട്ട് കൈമാറി. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ നടപടിയുണ്ടാകും എന്ന സൂചനയാണ് കേന്ദ്രഘടകം നൽകുന്നത്. കേന്ദ്രത്തിനു നൽകിയ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലിയുള്ള പോര്, കമ്മിറ്റിയിൽനിന്ന് ഒരുവിഭാഗം വിട്ടുനിന്നത് തുടങ്ങിയവ പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ആരും പാർട്ടിക്ക് അതീതരല്ലെന്ന മുന്നറിയിപ്പ് നൽകുന്നതരത്തിൽ അമിത് ഷാ പ്രതികരിച്ചതായാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിട്ടും തർക്കങ്ങളും വിവാദങ്ങളും പാർട്ടിയെ പിന്തുടരുകയാണ്. മുരളീധരൻ, കൃഷ്ണദാസ് പക്ഷങ്ങളുടെ വ്യത്യസ്ത നിലപാടും അകൽച്ചയും രൂക്ഷമായി. സ്ഥാനാർഥിപ്പട്ടികയുടെ പേരിൽ ഇത് കടുത്തു. സംസ്ഥാന അധ്യക്ഷന്റെ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളും പ്രശ്നമായി. റാവുവിന്റെ റിപ്പോർട്ടിനുപുറമേ മറ്റ് ഏജൻസികൾ വഴിയും അമിത് ഷായ്ക്ക് വിവരങ്ങൾ ലഭിച്ചതായാണ് സംസ്ഥാനനേതാക്കൾ നൽകുന്ന സൂചന. 22-ന് അമിത് ഷാ കേരളത്തിലെത്തുമ്പോൾ സംസ്ഥാന നേതാക്കളുമായും ഘടകകക്ഷികളുമായും ചർച്ച നടത്തിയേക്കും. തർക്കങ്ങൾ ഉടൻ തീർക്കാനാണ് കേന്ദ്രഘടകത്തിന്റെ നിർദേശം. Content Highlights:clashes in kerala bjp, central committee is not satisfied


from mathrubhumi.latestnews.rssfeed http://bit.ly/2GwCwjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages