കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയിലിൽ നിന്ന് വീണ് കോഴിക്കോട്ടുകാരൻ മരിച്ചു. കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് തമിഴ്നാട് മധുകരൈയിൽ അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. മൃതദേഹം പോത്തന്നൂർ റെയിൽവേ പോലീസ് ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. ചെന്നൈ മെയിലിന്റെ എസ്-10 കോച്ചിൽ പതിനാലാം ബർത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്. ടോയിലറ്റിൽ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയം. content highlights: youth died falling from train
from mathrubhumi.latestnews.rssfeed https://ift.tt/2XiPHKf
via
IFTTT
No comments:
Post a Comment