കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നു വീണു; 60 പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നു വീണു; 60 പേര്‍ക്ക് പരിക്ക്

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ സെവൻസ് ഫുട്ബോൾ മത്സരം നടക്കാനിരിക്കെ ഗാലറി തകർന്നുവീണ് അറുപതോളം പേർക്ക് പരിക്ക്. മത്സരത്തിനായി താത്കാലികമായി നിർമിച്ച ഗാലറിയാണ് തകർന്നു വീണത്. മത്സരം ആരംഭിക്കുന്നതിനു മുൻപ് ഏകദേശം ഒമ്പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഫറോക്ക് പോലീസ് അറിയിച്ചു. നടുവിന് പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്നുവീണ ഗാലറി ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമ്മോറിയിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പിൽ പീടികയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു മത്സരം. തകർന്നുവീണ ഗാലറിയിൽ ഇരുന്നൂറിലധികം ആളുകളുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. അപകടം നടന്ന പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ പോലീസ് ഏറെ പണിപ്പെട്ടാണ് നീക്കിയത്. Content Highlights:gallery collapses when the football match is played in Kadalundi, 20 people are injured


from mathrubhumi.latestnews.rssfeed https://ift.tt/2SUv5tl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages