ഗാംഗുലിയുടേത് മുഖ്യമന്ത്രിയാകാനുള്ള കാട്ടിക്കൂട്ടലുകള്‍ - ജാവേദ് മിയാന്‍ദാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ഗാംഗുലിയുടേത് മുഖ്യമന്ത്രിയാകാനുള്ള കാട്ടിക്കൂട്ടലുകള്‍ - ജാവേദ് മിയാന്‍ദാദ്

ഇസ്ലാമാബാദ്: ഈ വരുന്ന ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്താനെ വിലക്കാനുള്ള ബി.സി.സി.ഐ നീക്കത്തിനെതിരേ മുൻ പാക് ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാകിസ്താനെ വിലക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി അംഗീകരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു. ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ യോഗ്യത നേടിയ ടീമുകൾക്കെല്ലാം പങ്കെടുക്കാമെന്നതാണ് നിയമം. പിന്നെങ്ങിനെ ഐ.സി.സിക്ക് പാകിസ്താനെ വിലക്കാനാകുമെന്നും മിയാൻദാദ് ചോദിച്ചു. അതേസമയം ക്രിക്കറ്റിൽ മാത്രമല്ല കായികമേഖലയിൽ ഇനി പാകിസ്താനുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ വാക്കുകളോട് രൂക്ഷമായാണ് മിയാൻദാദ് പ്രതികരിച്ചത്. സൗരവിന് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു തോന്നുന്നു അല്ലെങ്കിൽ മുഖ്യമന്ത്രിയാകണമായിരിക്കും. അതിനായി ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണിത് - മിയാൻദാദ് പറഞ്ഞു. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിൽ മാത്രമല്ല കായികമേഖലയിൽ ഇനി പാകിസ്താനുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന് ഗാംഗുലി പറഞ്ഞത്. ലോകകപ്പിൽ ഒരു മത്സരം ഇന്ത്യ കളിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കില്ല. ഭീകരവാദത്തിനെതിരെ വലിയ സന്ദേശം തന്നെ നൽകണം. ഇന്ത്യ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ഐ.സി.സിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. Content Highlights:javed miandad blasts bcci shuns calls for pakistan ban as childish and foolish


from mathrubhumi.latestnews.rssfeed https://ift.tt/2BI4Yv5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages