റഫാല്‍ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

റഫാല്‍ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി: റഫാൽ കേസിൽ പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. റഫാൽ ജറ്റ് ഇടപാട് സംബന്ധിച്ച ഹർജികൾ തള്ളിക്കൊണ്ട് ഡിസംബർ 14ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുനഃപിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് ഹർജികളാണ് കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത്. മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമാണ് ഹർജിക്കാർ.ജഡ്ജിയുടെ ചേംബറിലാണ് ഹർജിയിൽ വാദം കേൾക്കുക. റഫാൽ ഇടപാട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ വിധി ഉണ്ടായതെന്നാണ് ഹർജിക്കാരുടെ നിലപാട്. ശരിയായ വിവരങ്ങൾ കോടതിക്കുമുന്നിൽ വരാതിരിക്കുന്നത് നീതിയുടെ ഗുരതരമായ ലംഘനമാകുമെന്നും ഹർജിക്കാർ പറയുന്നു. മുൻവിധി പുനഃപരിശോധിക്കണമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. Content Highlights:Supreme Court, Pleas Seeking Review of Rafale Verdict, Rafale deal


from mathrubhumi.latestnews.rssfeed https://ift.tt/2GXOmCS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages